Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് ജോസഫ്സ് കോളേജില്‍ ജിംഗിള്‍ ഗാല 2025 പ്രദര്‍ശനത്തിന് തുടക്കമായി.



ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മധുരം പകര്‍ന്ന് 140 തരം കേക്കുകളുമായി പാലാ സെന്റ് ജോസഫ്സ് കോളേജില്‍ ജിംഗിള്‍ ഗാല 2025 പ്രദര്‍ശനത്തിന് തുടക്കമായി. ആഘോഷങ്ങള്‍ക്ക് പുതുമയേകാന്‍ പാചക വൈവിധ്യങ്ങളുടെ വിരുന്നൊരുക്കി  സെന്റ് ജോസഫ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയാണ്  കോളേജ് ക്യാമ്പസില്‍ 'ജിംഗിള്‍ ഗാല 2025' സംഘടിപ്പിച്ചത്.


വിദ്യാര്‍ത്ഥികളും ഫാക്കല്‍റ്റിയും ചേര്‍ന്ന് തയ്യാറാക്കിയ 140 വൈവിധ്യമാര്‍ന്ന കേക്കുകളാണ് മേളയിലെ പ്രധാന ആകര്‍ഷണം. കൂടാതെ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫുഡ് ആന്‍ഡ് ബിവറേജ് ക്ലബ് അംഗങ്ങള്‍ വികസിപ്പിച്ചെടുത്ത 20 വ്യത്യസ്ത ശൈത്യകാല കോക്ക്ടെയിലുകളും മേളയില്‍ അവതരിപ്പിച്ചു. പ്രശസ്ത ബേക്കറി-മിഠായി വിദഗ്ധ  ബാവ ലൂക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കോളേജ് ചെയര്‍മാന്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ റവ.  ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്, ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍. പ്രിന്‍സിപ്പല്‍ ഡോ. ഷെറി കുര്യന്‍ എന്നവര്‍ സംസാരിച്ചു. പാചകകലയിലെ നവീകരണവും വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിംഗിള്‍ ഗാല മെഗാ ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്.


Post a Comment

0 Comments