ഏറ്റുമാനൂര്‍ നഗരസഭയിലെ 31-ാം വാര്‍ഡില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് മത്സരരംഗുള്ളത്. എല്‍ഡിഎഫും യുഡിഎഫുംഇവിടെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. എന്‍ഡിഎയും സ്വതന്ത്രരും മത്സരിക്കുന്നില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കുടുംബശ്രീ പ്രവര്‍ത്തകയായ ഗീതു അനിലാണ് മത്സരിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ഗീതു അനില്‍ ജനവിധി തേടുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.എസ്.ഇ.ബി റിട്ടയേര്‍ഡ് സബ് എഞ്ചിനീയര്‍ മേരിക്കുട്ടി ജോസഫ് എന്ന വത്സമ്മയാണ്. കൈപ്പത്തി അടയാളത്തില്‍ ആണ് ഇവര്‍ ജനവിധി തേടുന്നത്. കീര്‍ത്തി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ ഭാരവാഹി കൂടിയായ മേരിക്കുട്ടിയും ശക്തമായ പ്രചരണമാണ് നടത്തുന്നത്. നേര്‍ക്കുനേര്‍ മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ത്ഥികളും ആദ്യ മത്സരത്തില്‍ വിജയം നേടാനുള്ള പരിശ്രമത്തിലാണ് . നഗരസഭയില്‍ ജനം ഉറ്റുനോക്കുന്ന മറ്റൊരു വാര്‍ഡ് 36 ആണ്. അവിടെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ത്രേസ്യാമ്മ ജോണും എന്‍.ഡി.എ സ്ഥാനാര്‍ഥി ഉഷ സുരേഷും മാത്രമാണ് മത്സരരംഗത്ത് ഉള്ളത്.


.jpg)


0 Comments