Breaking...

9/recent/ticker-posts

Header Ads Widget

കാലം കാത്തുവച്ച കാവ്യനീതി - ബിനു പുളിക്കക്കണ്ടം.



കാലം കാത്തുവച്ച കാവ്യനീതിയാണ് പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്നു പേര്‍ നഗരസഭയിലേക്കു  തെരഞ്ഞെടുക്കപ്പെട്ടതെന്ന് ബിനു പുളിക്കക്കണ്ടം. തെരഞ്ഞെടുപ്പിന് ഇറങ്ങിയ പുളിക്കണ്ടം കുടുംബത്തിലെ മൂന്നുപേരും ഇനി പാലാ നഗരസഭയിലെ കൗണ്‍സിലര്‍മാരായി. 

പുളിക്കക്കണ്ടം കുടുംബത്തിലെ ബിനു പുളിക്കകണ്ടം, മകള്‍ ദിയ ബിനു, സഹോദരന്‍ ബിജു പുളിക്കണ്ടം എന്നിവരാണ്. 13, 14, 15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്. 20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും 2 തവണ സ്വതന്ത്രനായുമാണു ജയിച്ചത്.ഇപ്പോഴത്തെ നഗരസഭയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു. കേരള കോണ്‍ഗ്രസ് (എം) മായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. യു.ഡി.എഫ് ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ഇവരുമായി ധാരണയുണ്ടെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു.


Post a Comment

0 Comments