ചുമട്ടുതൊഴിലാളിയുടെ സത്യസന്ധതയില്‍ ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ ലഭിച്ചു. പാലൂര്‍ക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വില വരുന്ന ഡയമണ്ട് വള മുണ്ടക്കയം ടൗണില്‍ വച്ച് നഷ്ടപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിന്‍ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടന്‍ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. റിയയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിന്‍ വളയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന്, SI വിപിന്റെ സാന്നിധ്യത്തില്‍ വള ഉടമയായ റിയയ്ക്ക് കൈമാറി. വള പോലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ മനസുകാട്ടിയ ബിബിന്‍ വിശ്വനാഥനെ പോലീസ് അഭിനന്ദിച്ചു.





0 Comments