Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ രണ്ട് മാതൃക ഹരിത ബൂത്തുകള്‍ സജ്ജമാക്കി



തദ്ദേശ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഏറ്റുമാനൂരില്‍  രണ്ട് മാതൃക ഹരിത ബൂത്തുകളാണ് ഒരുക്കിയിരുന്നത്. നഗരസഭയിലെ 36 ബൂത്തുകളില്‍  ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെത്തുന്ന രണ്ട് കേന്ദ്രങ്ങളിലാണ് മാതൃക ഹരിത ബൂത്തുകള്‍ സജ്ജമാക്കിയിരുന്നത്. 

ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, വെട്ടിമുകള്‍ സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു മാതൃക ഹരിത  ബൂത്തുകള്‍.  തെങ്ങോലകള്‍ ഉപയോഗിച്ചാണ് ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നത്. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കാന്‍ ഓലകൊണ്ടുണ്ടാക്കിയ കുട്ടകള്‍ ബൂത്തിനുള്ളില്‍ ഉണ്ടായിരുന്നു. വോട്ടര്‍മാര്‍ക്ക് മനോഹരമായ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ ഓലയില്‍ തീര്‍ത്ത പ്രത്യേക 'സെല്‍ഫി പോയിന്റും' മാതൃകാ ഹരിത ബൂത്തുകളില്‍ കൗതുകമായി. ഏറ്റുമാനൂര്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിലാണ്  ഹരിത ബൂത്തുകള്‍ നിര്‍മ്മിച്ചത്.പ്രകൃതിയിലേക്ക് മടങ്ങുക, പ്ലാസ്റ്റിക് ഉപയോഗം കുറച്ച് വരുംതലമുറയെ രക്ഷിക്കുക എന്ന മഹത്തായ സന്ദേശം വോട്ടര്‍മാരിലേക്ക് എത്തിക്കുക എന്നതാണ് വോട്ടിംഗ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മാതൃക ഹരിത ബൂത്ത് ലക്ഷ്യമിട്ടിരുന്നത്.


Post a Comment

0 Comments