Breaking...

9/recent/ticker-posts

Header Ads Widget

ഭര്‍ത്താവ് ഭാര്യയ്ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്ന കാഴ്ച കൗതുകമായി.



ഭര്‍ത്താവ് ഭാര്യയ്ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്ന കാഴ്ച കൗതുകമായി. പാലാ നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് ഈ അപൂര്‍വ്വ കാഴ്ച. നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ ആളായ  ഷാജു തുരുത്തനാണ് ഭാര്യ ബെറ്റി ഷാജുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. 

നഗരസഭയിലെ രണ്ടാം വാര്‍ഡായ മുണ്ടുപാലത്തു നിന്നും വിജയിച്ച ഷാജു തുരുത്തനും ഒന്നാം വാര്‍ഡായ പരമലക്കുന്നില്‍ നിന്നും ജയിച്ച ബെറ്റി ഷാജുവും കൗണ്‍സിലിലെ ദമ്പതികള്‍ എന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ ഭാര്യയ്ക്ക് ഭര്‍ത്താവ് സത്യവാചകം ചൊല്ലിക്കൊടുത്തതും മറ്റൊരു പ്രത്യേകതയായി. രണ്ടു തവണ ചെയര്‍പേഴ്‌സണായിരുന്ന ബെറ്റി ഷാജുവിനും ഒരു തവണ ചെയര്‍മാനായ ഷാജു തുരുത്തനും വേറിട്ട അനുഭവമാവുകയായിരുന്നു സത്യപ്രതിജ്ഞാചടങ്ങ്.


Post a Comment

0 Comments