Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു



പാലാ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. നഗരസഭയിലെ 26 വാര്‍ഡുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ  സത്യപ്രതിജ്ഞ ചടങ്ങാണ് നടന്നത് . രാവിലെ 10 മണിക്ക് കൗണ്‍സില്‍ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.  പാലാ DEO സത്യപാലന്‍ വരണാധികാരിയായിരുന്നു. കൗണ്‍സിലിലെ ഏറ്റവും മുതിര്‍ന്ന അംഗം ഷാജു വി തുരുത്തനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 

ഷാജു തുരുത്തന് വരണാധികാരി സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് മറ്റ് 25 അംഗങ്ങളും ഷാജു തുരുത്തന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്തു. എല്ലാവരും ദൈവനാമത്തില്‍ ആണ് സത്യപ്രതിജ്ഞ ചൊല്ലിയത്. അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം ദൈവനാമത്തില്‍ ദൃഢ പ്രതിജ്ഞ ചൊല്ലി വ്യത്യസ്തനായി. മാണി സി കാപ്പന്‍ എംഎല്‍എയും സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാന്‍ എത്തി. കൗണ്‍സിലര്‍മാരുടെ അടുത്ത ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ആദ്യ കൗണ്‍സില്‍ യോഗവും ചേര്‍ന്നു. ഡിസംബര്‍ 26ന് നഗരസഭ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടക്കും.


Post a Comment

0 Comments