Breaking...

9/recent/ticker-posts

Header Ads Widget

വര്‍ണാഭമായ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.



ദേവാലയങ്ങളുടെയും പ്രാര്‍ത്ഥനാ കൂട്ടായ്മകളുടെയും വിവിധ സംഘടനകളുടെയും സ്‌കൂളുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയുമെല്ലാം നേതൃത്വത്തില്‍ വര്‍ണാഭമായ ക്രിസ്മസ് ആഘോഷങ്ങള്‍  സംഘടിപ്പിച്ചു. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ വലിയപള്ളിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് സന്ദേശ യാത്ര നടത്തി. വലിയ പള്ളിയങ്കണത്തില്‍ നിന്നും ഇടവകാംഗങ്ങള്‍ പാപ്പായുടെ വേഷവിധാനങ്ങള്‍ അണിഞ്ഞു മാര്‍ക്കറ്റ് ജംഗ്ഷനിലേക്ക് യാത്രയായെത്തി. 
ഓപ്പണ്‍ സ്റ്റേജില്‍ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാള്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ്  ക്രിസ്മസ് സന്ദേശം നല്‍കി. വികാരി ഫാ.ജോണ്‍സണ്‍ നീലനിരപ്പേല്‍ നേതൃത്വം നല്‍കി. കെസിവൈഎല്‍ കുട്ടികളുടെ ഫ്ളാഷ് മോബും നടന്നു. ആപ്പാഞ്ചിറയില്‍ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ സെന്റ് ചാവറ വാര്‍ഡിന്റെ നേതൃത്വത്തില്‍ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍ പരിസരം അലങ്കരിച്ചാണ് ക്രിസ്മസിനെ വരവേറ്റത്. ആപ്പാഞ്ചിറ ചാവറ ക്രിസ്മസ് നഗര്‍ എന്ന് പേരിട്ടാണ് ഇവിടെ ക്രിസ്മസ് ഗ്രാമം ഒരുക്കിയിരിക്കുന്നത്. വാര്‍ഡിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രവേശന ഭാഗത്ത് മരങ്ങളും മറ്റും അണിയിച്ചൊരുക്കി. ഇലക്ടിക് മാലകള്‍ കൊണ്ട്  പ്രകാശപൂരിതമാക്കി. മനോഹരമായ പുല്‍കൂടുകള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ക്രിസ്മസ് ഗാനങ്ങളും ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിനാളുകളാണ് പുല്‍ക്കൂടും അലങ്കാരങ്ങളും കാണുന്നതിനായി ഇവിടെയെത്തുന്നത്. മൂന്ന് ദിവസത്തേക്കാണ് ഇവിടെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ റെയില്‍വേ പാസഞ്ചേഴ്സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ് നഗറില്‍ കേക്ക് മുറിച്ചു വിതരണം ചെയ്തു. വാര്‍ഡംഗങ്ങളായ റിനോഷ് ചെഞ്ചേരില്‍, ജോമറ്റ് തോപ്പില്‍, ജോര്‍ജ് വടക്കേവെട്ടുവഴി, തങ്കച്ചന്‍ തോപ്പില്‍, ബൈറ്റ് നരിമറ്റം, ലിന്റു ചക്കാലയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചാവറ ക്രിസ്മസ് നഗര്‍ ഒരുക്കിയത്.


Post a Comment

0 Comments