Breaking...

9/recent/ticker-posts

Header Ads Widget

പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഹരിത ബൂത്തുകള്‍ ശ്രദ്ധേയമായി.



തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഹരിത ബൂത്തുകള്‍ ശ്രദ്ധേയമായി. പാലാ നഗരസഭയിലെ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരുക്കിയ ഹരിതബൂത്ത് ശ്രദ്ധേയമായി.  

കേരള ഖര മാലിന്യ പരിപാലന പദ്ധതിയും പാലാ നഗരസഭയും സംയുക്തമായാണ്  ഹരിത ബൂത്ത് നിര്‍മിച്ചത്. പൂര്‍ണമായും ജൈവ ഉല്‍പന്നങ്ങള്‍  ഉപയോഗിച്ച് നിര്‍മിച്ച ഹരിത ബൂത്ത് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള  സന്ദേശം  നല്‍കുകയായിരുന്നു. പാലാ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍  ആറ്റ്‌ലി പി ജോണ്‍ ന്റെ നേതൃത്വത്തില്‍ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗമാണ് ഹരിതബൂത്ത്നിര്‍മിച്ചത്.


Post a Comment

0 Comments