Breaking...

9/recent/ticker-posts

Header Ads Widget

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച



തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. ജില്ലാ- ബ്ലോക്ക് -ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ 10 ന് സത്യപ്രതിജ്ഞ നടക്കും. തെരഞ്ഞെടുക്ക പ്പെട്ടവരിലെ മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. ജില്ലാ പഞ്ചായത്തില്‍ ജില്ലാകലക്ടറും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളുമാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. 

ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്ന മുതിര്‍ന്ന അംഗം മറ്റു മെംബര്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്കുശേഷം മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേരും. ഡിസംബര്‍ 27 ന് ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തു പ്രസിഡന്റ്മാരുടെയും വൈസ് പ്രസിഡന്റുമാരുടെയും നഗരസഭാധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് നടക്കും. നഗരസഭാധ്യക്ഷരുടെയും ഉപാധ്യക്ഷരുടെയും തെരഞ്ഞെടുപ്പ് ഡിസംബര്‍ 26 ന് നടക്കും. ഞായറാഴ്ച സത്യപ്രതിജ്ഞ കഴിയുന്നതോടെ പുതിയ അധ്യക്ഷന്മാരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകും. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളില്‍ ഭരണം പിടിക്കാനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കുകയാണ് മുന്നണികള്‍.


Post a Comment

0 Comments