Breaking...

9/recent/ticker-posts

Header Ads Widget

തമിഴ്‌നാട് സ്വദേശിക്ക് മാര്‍ സ്ലീവാ മെഡിസിറ്റി യില്‍ നടത്തിയ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കൊടുവില്‍ പുനര്‍ജന്മം.



ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 27കാരനായ തമിഴ്‌നാട് സ്വദേശിക്ക് മാര്‍ സ്ലീവാ മെഡിസിറ്റി യില്‍ നടത്തിയ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കൊടുവില്‍ പുനര്‍ജന്മം.2025 ഓഗസ്റ്റ് 28-ന് നടന്ന ബൈക്ക് അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലാണ് യുവാവിനെ മാര്‍ സ്ലീവായില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ചികിത്സക്കും സ്‌കാനിങ്ങിനുമൊടുവില്‍, പാന്‍ക്രിയാസിന്റെ മദ്ധ്യഭാഗത്ത് ചതവുപറ്റിയതായും, ഇടതു വൃക്കക്ക് ഗുരുതര പരുക്കും,  അമിത രക്തസ്രാവവുംഉള്ളതായി കണ്ടെത്തി. ആന്തരിക പരുക്കുകള്‍ മൂലം വയറിനകത്ത് രക്തം കെട്ടിക്കിടക്കുന്നതിനെത്തുടര്‍ന്ന്   ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി പ്രൊസീജിയറിലൂടെ അടിയന്തരമായി പിഗ്ടെയില്‍ ഡ്രെയിന്‍ സ്ഥാപിച്ചു.  വയറ്റിനകത്ത് രക്തം കെട്ടിക്കിടക്കുന്നതു ഒഴിവാക്കാന്‍ ഡയഗ്‌നോസ്റ്റിക് ലാപറോസ്‌കോപ്പിയും പെരിറ്റോണിയല്‍ ഡ്രെയിനേജുമടക്കമുള്ള അടിയന്തര ശസ്ത്രക്രിയകള്‍ നടത്തുകയായിരുന്നു. പാന്‍ക്രിയാസിലും ഉദരാവയവങ്ങളിലും വലിയ തോതില്‍ നെക്രോസിസ് രൂപപ്പെട്ടിരുന്നതിനെ തുടര്‍ന്ന്  2025 സെപ്റ്റംബര്‍ 22-ന് വീണ്ടും ലാപറോട്ടമി നടത്തി നശിച്ച ടിഷ്യുകള്‍ നീക്കം ചെയ്തു. പിന്നീട് 2025 ഒക്ടോബര്‍ 6-ന് നടത്തിയ ശസ്ത്രക്രിയയിലൂടെ പാന്‍ക്രിയാസിന്റെ വാല്‍ഭാഗവും സ്പ്ലീനും നീക്കം ചെയ്യുകയും ട്യൂബ് ജെജുനോസ്റ്റമി നടത്തുകയും ചെയ്തു. ദീര്‍ഘകാല ഐസിയു പരിചരണം, മെഡിക്കല്‍ മാനേജ്മന്റ്, കര്‍ശനമായ ഡയറ്റ് നിയന്ത്രണം, ഇന്‍ഫെക്ഷന്‍ നിയന്ത്രണം, ഫിസിയോതെറാപ്പി എന്നിവയിലൂടെ രോഗിയുടെ രോഗാവസ്ഥ ക്രമേണ മെച്ചപ്പെട്ടു. മൂന്നര മാസത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷം രോഗി സാധാരണ നിലയിലെത്തി. തുടര്‍ച്ചയായി മൂന്ന് പ്രധാന ശസ്ത്രക്രിയകളും അനവധി ഇന്റര്‍വെന്‍ഷനുകളും ഉള്‍പ്പെട്ട സങ്കീര്‍ണ്ണ ചികിത്സാ ്രപക്രിയകള്‍ വിജയകരമാക്കാന്‍ മാര്‍ സ്ലീവായിലെ വിദദ്ധ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു. സര്‍ജിക്കല്‍ ഗാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. മഞ്ജുരാജ് കെ.പി. അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. എ.ജി ഹരിശങ്കര്‍, ഡോ. കിരണ്‍ നാഥ് എ.വി എ,. അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ലിബി ജി. പാപ്പച്ചന്‍, ഡോ. എബി ജോണ്‍, ഡോ. ജെയിംസ് സിറിയക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവി  ഡോ. രാജേഷ് ആന്റണി, മെഡിക്കല്‍ ഗാസ്‌ട്രോ എന്ററോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, യൂറോളജി വിഭാഗം മേധാവി  ഡോ. വിജയ്  രാധാകൃഷ്ണന്‍, നെഫ്രോളജി വിഭാഗം  കണ്‍സള്‍ട്ടന്റ് ഡോ. തരുണ്‍ ലോറന്‍സ്, പള്‍മനോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. രാജ്കൃഷ്ണന്‍ എസ്, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജോസ്‌കുട്ടി  മാത്യു എന്നിവരാണ് മാര്‍ സ്ലീവായിലെ ചികിത്സാ സംഘത്തില്‍ ഉണ്ടായിരുന്നു.




Post a Comment

0 Comments