Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്തുമസിന്റെ വരവറിയിച്ച് വെള്ളിക്കുളത്ത് ആഘോഷമായ കരോള്‍ റാലി



ക്രിസ്തുമസിനായി നാടും നഗരവും ഒരുങ്ങുമ്പോള്‍ ക്രിസ്തുമസിന്റെ വരവറിയിച്ച് വെള്ളിക്കുളത്ത് ആഘോഷമായ കരോള്‍ റാലി നടന്നു. ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിലാണ് വര്‍ണ്ണശബളമായ കരോള്‍ റാലി സംഘടിപ്പിച്ചത്. ജാതി-മത വ്യത്യാസമില്ലാതെ ജനങ്ങള്‍ കരോള്‍ പരിപാടിയില്‍ പങ്കെടുത്തു.

കരോള്‍ റാലി, ക്രിസ്തുമസ് സന്ദേശം, കരോള്‍ ഗാനം, കരോള്‍ ഡാന്‍സ്, ചെയിന്‍ സോങ്ങ്, പ്രാര്‍ത്ഥന, കേക്ക് മുറിക്കല്‍,മധുരപലഹാര വിതരണം, എന്നിവ നടത്തപ്പെട്ടു.വികാരി  ഫാ. സ്‌കറിയ വേകത്താനം ക്രിസ്തുമസ് സന്ദേശം പങ്കുവെച്ചു. റിയാ തെരേസ് ജോര്‍ജ് മാന്നാത്ത്, റാണി ചാര്‍ളി താന്നിപ്പൊതിയില്‍,ജാസ്മിന്‍ പ്രദീഷ് കൊച്ചു കുടിയാറ്റ്,നീതു സന്തോഷ് താന്നിപ്പൊതിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളംനടന്നു.


Post a Comment

0 Comments