Breaking...

9/recent/ticker-posts

Header Ads Widget

സ്തനാര്‍ബുദ രോഗ നിര്‍ണയ ക്യാമ്പ് നടത്തി.



പ്രശസ്ത ക്യാന്‍സര്‍ രോഗ ചികിത്സ വിദഗ്ധന്‍  ഡോക്ടര്‍ വി.പി.ഗംഗാധരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റിയും ചേര്‍ന്ന് ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വനിതാ വിംഗും ചേര്‍ന്ന്  സ്തനാര്‍ബുദ രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ഏറ്റുമാനൂര്‍ വ്യാപാര ഭവനിലാണ് പരിശോധന നടന്നത്. വനിതാ വിംഗ് പ്രസിഡണ്ട് നിര്‍മ്മല ജോഷിയുടെയും ജനറല്‍ സെക്രട്ടറി ഏ.എന്‍. ജെമിനിയുടെയും നേതൃത്വത്തില്‍ നടന്ന  ക്യാമ്പ്,ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് എന്‍. പി.തോമസ് ഉദ്ഘാടനം ചെയ്തു.

 ജനറല്‍ സെക്രട്ടറി എം.എന്‍. സജി മുരിങ്ങയില്‍, വര്‍ക്കിംഗ് പ്രസിഡണ്ട് ജോര്‍ജ്ജ് തോമസ് മുണ്ടയ്ക്കല്‍, കോര്‍ഡിനേറ്റര്‍ ജോസഫ് പോള്‍, വനിതാ വിംഗ് ഭാരവാഹികളായ അമ്മിണി ലക്ഷ്മണന്‍, ഗായത്രി ജഗദീഷ് ,മറിയാമ്മ മാത്യു. ഷീജാ സിയാദ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഡിസംബര്‍ 13-ാം തീയതി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള  അമ്പതോളം പേര്‍ക്കുള്ള രോഗപരിശോധനാ ക്യാമ്പ് ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ നടക്കും. പരിശോധനയില്‍  രോഗസാധ്യത കണ്ടെത്തിയാല്‍ കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ എറണാകുളം സെന്റര്‍ വഴി ചികിത്സ ലഭ്യമാക്കും.


Post a Comment

0 Comments