Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയില്‍ വ്യക്തമായ ഭൂരിപക്ഷവും ആധിപത്യവും ഉറപ്പിച്ച് കോണ്‍ഗ്രസും യുഡിഎഫും



ഏറ്റുമാനൂര്‍ നഗരസഭയില്‍ വ്യക്തമായ ഭൂരിപക്ഷവും ആധിപത്യവും ഉറപ്പിച്ച് കോണ്‍ഗ്രസും യുഡിഎഫും.. 36 വാര്‍ഡുകള്‍ ഉള്ള നഗരസഭയില്‍ യുഡിഎഫ് - 21 ബിജെപി- 7 എല്‍ഡിഎഫ് -6 സ്വതന്ത്ര -2 എന്നിങ്ങനെയാണ് കക്ഷിനില. ഏറ്റുമാനൂര്‍ നഗരസഭയില്‍ ഇതോടെ ബിജെപി മുഖ്യ പ്രതിപക്ഷ കക്ഷിയായി മാറുകയാണ്. 

കഴിഞ്ഞവര്‍ഷം ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന യുഡിഎഫിന് ഭരണം ഉറപ്പിക്കുവാന്‍ കേവല ഭൂരിപക്ഷം ലഭിക്കുന്നതിന്  സ്വതന്ത്രരുടെ പിന്തുണ തേടേണ്ടി വന്നിരുന്നു. സ്വതന്ത്രരില്‍ പലരും പിന്തുണ പിന്‍വലിച്ചെങ്കിലും അന്നത്തെ ഭരണകക്ഷിക്ക് എതിരെ അവിശ്വാസ പ്രമേയം പാസാക്കാന്‍ എല്‍ഡിഎഫിനോ ബിജെപിക്കോ കഴിഞ്ഞിരുന്നില്ല... നിലവിലെ സാഹചര്യത്തില്‍ സുശക്തമായ ഭരണത്തിന് യുഡിഎഫിന് ജനസമ്മതി ലഭിച്ചിരിക്കുകയാണ്. ഫലപ്രഖ്യാപനത്തിനു ശേഷം സ്ഥാനാര്‍ത്ഥികളും മുന്നണികളും ആഹ്ലാദപ്രകടനം നടത്തി.


Post a Comment

0 Comments