തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7 മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മോക് പോള്‍ നടത്തി ക്ലിയര്‍ ചെയ്തതിനു ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആദ്യ ഒരു മണിക്കൂറില്‍ 8 ശതമാനത്തോളം പോളിംഗാണ് നടന്നത്.
പലയിടങ്ങളിലും വോട്ടര്‍മാരുടെ സാന്നിധ്യം കുറവാണ്. എന്നാല്‍ വാശിയേറിയ മത്സരം നടക്കുന്ന സ്ഥലങ്ങളില്‍ ക്യൂ അനുഭവപ്പെടുന്നുണ്ട്. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ സൗഹൃദ സംഭാഷണത്തിലും സഹകരണത്തിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഒന്നായി ചേരുന്നതും ഹസ്തദാനം ചെയ്യുന്നതും കൗതുക കാഴ്ചയുമായി.





0 Comments