Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു



ഏറ്റുമാനൂര്‍ അര്‍ച്ചന വിമന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയും കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റിയും ചേര്‍ന്ന് സംയുക്തമായി സൗജന്യ സ്തനാര്‍ബുദ നിര്‍ണ്ണയ  ക്യാമ്പ് സംഘടിപ്പിച്ചു.  ഡോ.നിഷ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു.  അര്‍ച്ചന വിമന്‍സ് സെന്റര്‍  ഡയറക്ടര്‍  ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തില്‍  ബോധവല്‍ക്കരണ ക്ലാസും സൗജന്യ സ്തനാര്‍ബുദ രോഗ നിര്‍ണയ ക്യാമ്പും നടന്നു. ക്യാമ്പില്‍ ക്യാന്‍സറിനെ എങ്ങനെ തിരിച്ചറിയാം, എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് വിശദീകരിച്ചു. 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട.  മാനേജര്‍  രാജു സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ വ്യാപാരി വ്യവസായി ഏകോപന  സമിതി പ്രസിഡന്റ്   എന്‍.പി തോമസ്, അര്‍ച്ചന വിമന്‍സ് സെന്റര്‍ അസി. ഡയറക്ടര്‍  ആനി ജോസഫ്, സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 7 ഞായറാഴ്ച തെള്ളകം കപ്പൂച്ചില്‍ വിദ്യാഭവനിലും,  ഡിസംബര്‍ 8 തിങ്കളാഴ്ച കടുത്തുരുത്തി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും , ഡിസംബര്‍ 10 ബുധനാഴ്ച  ഏറ്റുമാനൂര്‍ വ്യാപാര ഭവനിലും, ഡിസംബര്‍ 11 വ്യാഴാഴ്ച്ച വാഗമണ്‍ ഈന്തന്‍ കാല ബില്‍ഡിംഗിലും, ഡിസംബര്‍ 12 വെള്ളിയാഴ്ച അര്‍ത്തുങ്കലിലും,ഡിസംബര്‍ 13 ശനിയാഴ്ച ഏറ്റുമാനുര്‍ വ്യാപാര ഭവനിലും,  സൗജന്യ സ്തനാര്‍ബുദ ക്യാമ്പ്സംഘടിപ്പിക്കും.


Post a Comment

0 Comments