Breaking...

9/recent/ticker-posts

Header Ads Widget

ചിക്കന്‍ വ്യാപാരി സമിതി പാലാ ഏരിയ സമ്മേളനം ഡിസംബര്‍ 12ന്



കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി പാലാ ഏരിയ സമ്മേളനം ഡിസംബര്‍ 12ന്  മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പാലാമീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തില്‍ ഭക്ഷ്യസുരക്ഷാ സൂപ്പര്‍വൈസര്‍ കച്ചവടക്കാര്‍ക്ക് ട്രെയിനിങ് ക്ലാസ് നല്കും.  ഫുഡ് സേഫ്റ്റി ലൈസന്‍സ് ലഭ്യമാകുന്നതിനുള്ള സഹായങ്ങളും ലഭ്യമാക്കും. ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മേളനത്തില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. പൊതുസമ്മേളനം കേരള വ്യാപാരി വ്യവസായി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും. ksvvs  ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി എ എം അബ്ദുല്‍ സത്താര്‍ സംഘടന വിശദീകരണം നടത്തും. ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി സുഗുതന്‍ മുതിര്‍ന്ന വ്യാപാരികളെ ആദരിക്കും.  ദീപു സുരേന്ദ്രന്‍, സുരേഷ് കുറുപ്പ് എന്‍ ആര്‍ ,മനോജ് കെ ആര്‍, വിഭാത്, മാത്തുകുട്ടി, ജോമോന്‍, രാജേഷ്, സ്റ്റീഫന്‍ എറണാകുളം, സാജന്‍ മുനമ്പം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ വ്യാപാരി വ്യവസായി സമിതി പാലാ ഏരിയ പ്രസിഡന്റ് ദീപു സുരേന്ദ്രന്‍, സെക്രട്ടറി ജോസ് കുറ്റിയാനിമറ്റം, ജില്ലാ വൈസ് പ്രസിഡന്റ് മനോജ് കെ ആര്‍, സ്വാഗതസംഘം ഭാരവാഹികളായ ജോമോന്‍, മാത്തുക്കുട്ടി സാജന്‍ മുനമ്പം എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.



Post a Comment

0 Comments