Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്മസ് -പുതുവത്സര ഫെയർ പാലാ സൂപ്പർമാർക്കറ്റിൽ ആരംഭിച്ചു


സപ്ലൈക്കോ പാലാ ഡിപ്പോയുടെ നേതൃത്വത്തിൽ,  ക്രിസ്മസ് -പുതുവത്സര ഫെയർ പാലാ സൂപ്പർമാർക്കറ്റിൽ ആരംഭിച്ചു. നഗരസഭാ കൗൺസിലർ  ജോസിൻ ബിനോ ഉത്ഘാടനം നിർവഹിച്ചു.. സപ്ലൈക്കോ പാലാ ഡിപ്പോ മാനേജർ സൗമ്യകുമാരി എം. കെ. അധ്യക്ഷയായിരുന്നു.ഡിപ്പോ ജൂനിയർ മാനേജർ  മഞ്ജു  ഇ. ജി., സിപിഐ പാലാ നിയോജക മണ്ഡലം കമ്മിറ്റിയംഗം  അജേഷ് കെ. ബി., സിപി(എം) പാലാ ഏരിയ സെക്രട്ടറി . സജേഷ് ശശി, കേരള കോൺഗ്രസ്‌ എം നിയോജക മണ്ഡലം പ്രസിഡന്റ്‌ ടോബിൻ കെ. അലക്സ്‌, ഐ എൻ സി പാലാ മണ്ഡലം പ്രസിഡന്റ്‌ എൻ സുരേഷ്, എൻ സി പി കോട്ടയം ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാടൂർ താലൂക്ക് സപ്ലൈ ഓഫീസർ സിന്ധുമോൾ കെസിപ്പോ ജൂനിയർ മാനേജർ മഞ്ജു ഇ.ജി. തുടങ്ങിയവർ സംസാരിച്ചു.      


ഡിസംബർ 22 മുതൽ ജനുവരി 1 വരെയാണ ക്രിസ്മസ് മാർക്കറ്റ് പ്രവർത്തിക്കുന്നത്, ' 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും, 250 ലധികം ബ്രാൻഡഡ് സാധനങ്ങൾ വിപണി വിലയെക്കാൾ 5% മുതൽ 30% വരെ വിലക്കുറവിലും ക്രിസ്മസ് മാർക്കറ്റിൽ നിന്നും ലഭിക്കുന്നതാണ്. ക്രിസ്മസ് കേക്ക്, മസാലകൾ ഉൾപ്പെടെ 12 ഇനങ്ങൾ അടങ്ങുന്ന 667 രൂപ വിലവരുന്ന "സാൻ്റാസ്  ക്രിസ്മസ് ഗിഫ്റ്റ് ബാഗ്" 500 രൂപക്ക് സപ്ലൈകൊ സൂപ്പർ മാർക്കറ്റിൽ നിന്നും ലഭിക്കും


Post a Comment

0 Comments