Breaking...

9/recent/ticker-posts

Header Ads Widget

നാടെങ്ങും നക്ഷത്രങ്ങള്‍ മിഴി തുറന്നു



ക്രിസ്തുമസ്സിന്റെ വരവറിയിച്ച് നാടെങ്ങും നക്ഷത്രങ്ങള്‍ മിഴി തുറന്നു. പാതയോരങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും വൈവിധ്യം നിറഞ്ഞ നക്ഷത്രങ്ങളാണ്  എത്തിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ നക്ഷത്രങ്ങള്‍ സ്വയം നിര്‍മ്മിക്കുകയായിരുന്നെങ്കില്‍ ഇപ്പോള്‍ വ്യാപാര സ്ഥാപനങ്ങളിലെത്തി ആകര്‍ഷകമായ നക്ഷത്രങ്ങള്‍ വാങ്ങാനാണ് തിരക്കേറുന്നത്.  

വലിയ നക്ഷത്രങ്ങള്‍ ദേവാലയങ്ങളുടെ മുന്നിലും പ്രധാന ജംഗ്ഷനുകളിലും ഉയര്‍ന്നു കഴിഞ്ഞു. വ്യാപാര കേന്ദ്രങ്ങളില്‍ വിവിധ വര്‍ണങ്ങളില്‍ ഉള്ള നക്ഷത്രങ്ങള്‍ മനോഹരമായ കാഴ്ചയൊരുക്കുന്നു.  ഏറ്റുമാനൂര്‍- നീണ്ടൂര്‍  റോഡില്‍ കാരീസ് ഭവന മുന്നിലും റീത്താ പള്ളിക്ക് മുന്നിലുമാണ്  വ്യത്യസ്തങ്ങളായ നക്ഷത്രങ്ങള്‍ കൗതുകമായി ഉയര്‍ന്ന് നില്‍ക്കുന്നത്. നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയുമെല്ലാം വ്യാപാരസ്ഥാപനങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.


Post a Comment

0 Comments