Breaking...

9/recent/ticker-posts

Header Ads Widget

കൗണ്ടിംഗ് ശനിയാഴ്ച നടക്കും



തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ വിജയപ്രതീക്ഷയുമായി  കണക്കുകൂട്ടലുകള്‍ തുടരുകയാണ് സ്ഥാനാര്‍ത്ഥികള്‍ . ഇലക്ടോണിക് വോട്ടിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ കൗണ്ടിംഗ് ശനിയാഴ്ച നടക്കും. വിവിധ കേന്ദ്രങ്ങളില്‍ രാവിലെ 8 ന് വോട്ടെണ്ണല്‍ ആരംഭിക്കും. ളാലം ബ്ലോക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലെ  വോട്ടെണ്ണല്‍ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് നടക്കുന്നത്. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി RDO കെ.എം ജോസുകുട്ടി പറഞ്ഞു. ളാലം ബ്ലോക്കിലെ 14 ഡിവിഷനുകളിലയും വിവിധ പഞ്ചായത്തു കളിലെയും വോട്ടെണ്ണല്‍ രാവിലെ ആരംഭിക്കും. ഭരണങ്ങാനം കരൂര്‍ മുത്തോലികൊഴുവനാല്‍ മീനച്ചില്‍ കടനാട് പഞ്ചായത്തുകളാണ് ളാലം ബ്ലോക്കിന്റെ പരിധിയിലുള്ളത്  ഒന്‍പതുമണിയോടെ ഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ കഴിയുന്ന തരത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 13 കൗണ്ടിംഗ് ടേബിളുകളാണ് പഞ്ചായത്തുകളിലെ  വോട്ടെണ്ണലിനായ് സജ്ജീകരിക്കുന്നത്. ഓരോ പഞ്ചായത്തിനും 2 ടേബിളുകള്‍ വീതമാണുള്ളത്. കൗണ്ടിംഗ് പാസുകള്‍ ലഭിച്ചവര്‍ക്കുമാത്രമെ ഹാളില്‍ കടക്കാന്‍ അനുവാദം ഉണ്ടായിരിക്കുകയുള്ളു . കൗണ്ടിംഗ് സ്റ്റേഷനുകളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കുകയില്ലെന്നും RDO പറഞ്ഞു.



Post a Comment

0 Comments