Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഡിവിഷനിലെ വോട്ടര്‍മാരോട് നന്ദി രേഖപ്പെടുത്തി നിമ്മിമോള്‍ മാനുവല്‍


ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനില്‍ നിന്നും LDF കേരള കോണ്‍ഗ്രസ് M പ്രതിനിധി നിമ്മിമോള്‍ മാനുവല്‍ 2143 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. കിടങ്ങൂര്‍ ഡിവിഷന്‍ പരിധിയില്‍ മുത്തോലി ഒഴികെയുള്ള പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും UDFനെ പിന്തുണച്ചപ്പോഴും LDF സ്ഥാനാര്‍ത്ഥിയായ നിമ്മിമോള്‍ മികച്ച വിജയം നേടുകയായിരുന്നു.  UDF കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. മേഴ്‌സി ജോണിനെ പരാജയപ്പെടുത്തിയാണ് നിമ്മി മോള്‍ മാനുവല്‍ വിജയിച്ചത്. 2020 ല്‍ തോടനാലില്‍ നിന്നും പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട നിമ്മിമോള്‍ 3 വര്‍ഷം കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും ജലനിധിയുടെ സംസ്ഥാന ഗവേണിംഗ് ബോഡി അംഗതമെന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളം കോളേജ് ഓഫ് എന്‍ ജിനീയറിംഗില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപികയാണ് നിമ്മി മോള്‍   കിടങ്ങൂര്‍ ഡിവിഷനില്‍ ശക്തമായ പോരാട്ടത്തില്‍ വിജയം നേടിയ നിമ്മി മോള്‍ ജില്ലാപഞ്ചായത്തില്‍ കിടങ്ങൂര്‍ ഡിവിഷന്റെ പ്രതിനിധി  നിലയില്‍ പ്രദേശത്തിന്റെ വികസനത്തിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുമെന്നും ഇക്കാര്യത്തില്‍ ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്ന അഭ്യര്‍ത്ഥനയുമായാണ് കിടങ്ങൂര്‍ ഡിവിഷനിലെ വോട്ടര്‍മാരോട് നന്ദി രേഖപ്പെടുത്തുന്നത്.




Post a Comment

0 Comments