കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശിവിളക്കു മഹോത്സവം ഭക്തിനിര്‍ഭരമായി . ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഭഗവദ്ഗീത ഉപദേശിച്ച ഏകാദശി ദിനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത് . ദക്ഷിണ ഗുരുവായൂര്‍ എന്നായപ്പെടുന്ന കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തില്‍ തിരുത്സവാഘോഷങ്ങളുടെ പള്ളിവേട്ട ഉത്സവ ദിനത്തിലാണ് ഏകാദശി വിളക്കു മഹോത്സവം നടക്കുന്നത്. ഏകാദശി ദിനത്തില്‍ രാവിലെ ഏകാദശി പായസ നിവേദ്യ സമര്‍പ്പണം തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി നിര്‍വഹിച്ചു.
തുടര്‍ന്ന് ശ്രീബലി എഴുന്നളളിപ് നടന്നു. മേളപ്രമാണി കോങ്ങാട് മധുവും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു. വാദ്യകലാനിധി തിരുമറയൂര്‍ ഗിരിജന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളവും നടന്നു. മഹാ ഏകാദശി ഊട്ടില്‍ ഭക്തസഹസ്രങ്ങള്‍ പങ്കെടുത്തു. വൈകീട്ട് കാഴ്ചശ്രീബലിക്ക് കല്ലൂര്‍ ഉണ്ണികൃഷ്ണന്റ പ്രമാണത്തില്‍ മേജര്‍ സെറ്റ് പഞ്ചാരിമേളവും നടന്നു. തിരുവാറാട്ട് ചൊവ്വാഴ്ച നടക്കും. മണ്ണയ്ക്കനാട് ചിറയില്‍ ഗണപതി ക്ഷേത്രത്തില്‍ ഗണപതി ഭഗവാന്‍ ജലാധിവാസം ചെയ്യുന്ന തീര്‍ത്ഥിച്ചിറയില്‍ തിരുവാറാട്ട് നടക്കും.





0 Comments