കിടങ്ങൂരില്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട LDF അംഗങ്ങള്‍ വോട്ടര്‍മാര്‍ക്ക് നന്ദിരേഖപ്പെടുത്ത ക്കൊണ്ട് പര്യടനം നടത്തി. ജില്ലാപഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിമ്മി മോള്‍ മാനുവല്‍ കിടങ്ങൂര്‍ പഞ്ചായത്തിലും തുടര്‍ന്ന് അകലക്കുന്നം, കൂരോപ്പട, കൊഴുവനാല്‍ പഞ്ചായത്തിലും പര്യടനം നടത്തി. കിടങ്ങൂരില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട ജ്യോതി ബാലകൃഷ്ണന്‍, കിടങ്ങൂര്‍ പഞ്ചായത്തിലെ LDF അംഗങ്ങളായ ടീന മാളിയേക്കല്‍, സി പി ജയന്‍, ജില്‍സി ജോസഫ്, ജിഷ്ണ കെ ബിനോജ് എന്നിവരും വോട്ടര്‍മാര്‍ക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ട് പ്രചരണ പര്യടനത്തില്‍ പങ്കെടുത്തു . വിവിധ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി നിമ്മി മോള്‍ മാനുവലും ജ്യോതി ബാലകൃഷ്ണനും വോട്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസത്തിന് നനി പറഞ്ഞു. കിടങ്ങൂരിലെ LDF നേതാക്കളും പ്രചരണ പര്യടനത്തില്‍ പങ്കെടുത്തു.





0 Comments