Breaking...

9/recent/ticker-posts

Header Ads Widget

ഭാര്യയെ ഭര്‍ത്താവ് സ്‌കൂളിനുള്ളില്‍ കയറി ആക്രമിച്ചു



പേരൂര്‍ പൂവത്തുംമൂട്ടില്‍ അധ്യാപികയായ ഭാര്യയെ ഭര്‍ത്താവ് സ്‌കൂളിനുള്ളില്‍ കയറി ആക്രമിച്ചു. കഴുത്തിന് വെട്ടേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവത്തുമ്മൂട്ടിലെ ഗവ.എല്‍.പി സ്‌കൂളില്‍ അധ്യാപികയായ മോസ്‌കോ സ്വദേശിനി ഡോണിയയ്ക്കാണ് ഭര്‍ത്താവിന്റെ വെട്ടേറ്റത്. ഇവരുടെ ഭര്‍ത്താവ് കൊച്ചുമോന്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. മോസ്‌കോ സ്വദേശികളായ ഡോണിയയും, കൊച്ചുമോനും തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്നങ്ങള്‍ പതിവായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് അതിരൂക്ഷമായതോടെ ഡോണിയ നല്‍കിയ പരാതിയില്‍ മണര്‍കാട് പൊലീസ് കൊച്ചുമോന് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീടും, പരപുരുഷ ബന്ധം ആരോപിച്ച് കൊച്ചുമോന്‍ മര്‍ദനം തുടര്‍ന്നതോടെ ഡോണിയ  ഏറ്റുമാനൂരിലെ വര്‍ക്കിംങ് വിമണ്‍സ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.  രാവിലെ പത്തെ മുക്കാല്‍ മണിയോടെയാണ് കൊച്ചുമോന്‍ സ്‌കൂളില്‍ എത്തിയത്. ഡോണിയയുടെ ക്ലാസ് മുറിയില്‍ കയറിച്ചെന്ന കൊച്ചുമോന്‍  ക്ലാസ്എടുക്കുകയായിരുന്ന ഡോണിയയെ കയ്യില്‍ കരുതിയ കത്തികൊണ്ട് ഡോണിയയുടെ കഴുത്തില്‍ മുറിവേല്പിക്കുകയായിരുന്നു. മുറിവേറ്റ അധ്യാപികയെഉടന്‍ തന്നെ അധ്യാപകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഡോണിയയുടെ പരിക്ക് ഗുരുതരമല്ല സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു.



Post a Comment

0 Comments