കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ അഞ്ച് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പേരൂര്‍ പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ ദേവദത്താണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കിണറിന്റെ പരിസരത്തു കളിച്ചുകൊണ്ടിരുന്ന കുട്ടി കാല്‍വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തന്നെ കുട്ടി കിണറ്റിലെ കയറില്‍ പിടിച്ചതിനാല്‍ വെള്ളത്തില്‍ പൂര്‍ണ്ണമായും വീണില്ല.. കുട്ടിയുടെ കരച്ചില്‍ കേട്ട വീട്ടുകാരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.


.jpg)


0 Comments