Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഫുഡ് ഫെസ്റ്റ്-2025 ന് തുടക്കമായി



രുചി വൈവിധ്യങ്ങളുമായി പാലാ ഫുഡ് ഫെസ്റ്റ്-2025 ന് തുടക്കമായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗിന്റെ നേത്യത്വത്തിലാണ്  പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് പാലാ ഫുഡ് ഫെസ്റ്റ് 2025 മഹാമേള സംഘടിപ്പിക്കുന്നത്.  പുഴക്കര മൈതാനത്ത് ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം ജോസ് കെ മാണി MP നിര്‍വഹിച്ചു. മാണി സി കാപ്പന്‍ MLA ഭദ്രഭീപം തെളിച്ചു.  v C ജോസഫ് അധ്യക്ഷനായിരുന്നു. ഫുഡ് പവലിയന്‍ ഉദ്ഘാടനം നഗരസഭാ ചെയര്‍മന്‍ തോമസ് പീറ്ററും ഇവന്റ് ഉദ്ഘാടനം തോമസുകുട്ടി മുതുപുന്നയ്ക്കലും നിര്‍വഹിച്ചു. 

ജോണ്‍ ദര്‍ശന സ്വാഗതമാശംസിച്ചു. ബാബു Kജോര്‍ജ്, ബൈജു കൊല്ലം പറമ്പില്‍ ടോബിന്‍ K അലക്‌സ്, ബെന്നി മൈലാടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു  അമ്പതില്‍പ്പരം സ്റ്റാളുകളിലായി ഇന്ത്യന്‍, ചൈനീസ്, അറബിക്, കോണ്ടിനെന്റല്‍ ഉള്‍പ്പെടെയുള്ള ലോകോത്തര വിഭവങ്ങളുമാണ് രുചികളുടെ ഈ മഹാസംഗമത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത് . വൈവിധ്യമാര്‍ന്ന  മധുരപലഹാരങ്ങളും രുചിക്കൂട്ടുകളും ഈ ഫുഡ്‌ഫെസ്റ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫുഡ് ഫെസ്റ്റില്‍ രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കുന്നതോടൊപ്പം എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതല്‍ ആവേശകരമായ കലാവിരുന്നും നടക്കുന്നുണ്ട്. ഫുഡ് ഫെസ്റ്റ് ഡിസംബര്‍ 8 ന് സമാപിക്കും


Post a Comment

0 Comments