കിടങ്ങൂര്‍ ഗോള്‍ഡന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും അവാര്‍ഡ് ദാനവും നടന്നു. ക്ലബ് പ്രസിഡന്റ് സണ്ണി ചാഴിശ്ശേരില്‍ അധ്യയനായിരുന്നു. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാദര്‍ ബിബിന്‍ കണ്ടോത്ത് മുഖ്യാതിഥിയായിരുന്നു. കിടങ്ങൂര്‍ പഞ്ചായത്തിലെ മികച്ച കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗോള്‍ഡന്‍ ക്ലബ് നല്‍കുന്ന സൈമണ്‍ പോളച്ചേരി സ്മാരക ഗോള്‍ഡന്‍ എക്‌സലന്‍സ് അവാര്‍ഡ് അഭിനേത്രിയും എഴുത്തു കാരിയുമായ ആശാരാജ് വൈക്കത്തു ശേരിയിലിന് സമര്‍പ്പിച്ചു. 10001 രൂപയും ട്രോഫിയും അടങ്ങുന്നതാണ് അവര്‍ഡ്. യോഗത്തില്‍ ഷോണി പുത്തൂര്‍, ഷാജി കളപ്പുരക്കല്‍ ,ജോളി തടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കരോള്‍ ഗാനാലാപനം, സംഗീതം, വിവിധ കലാ പരിപാടികള്‍ എന്നിവയും നടന്നു.





0 Comments