ഏറ്റുമാനൂര്‍ അര്‍ച്ചന വിമന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. വെട്ടിമുകള്‍ ജംഗ്ഷനാര്‍കോട്ടയം ജില്ലാ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലൈജു രവി ഉദ്ഘാടനം ചെയ്തു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷയായിരുന്നു. വെട്ടിമുകള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മനുഷ്യാവകാശ ബോധവത്കരണ റാലി ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ദേവ് ഫ്‌ലാഗ് ഓഫ് ചെയ്തു.
ജന്‍ഡര്‍ & ഹ്യൂമന്‍ റൈറ്‌സ് കോഡിനേറ്റര്‍ അഡ്വ. സിസ്റ്റര്‍ റെജി അഗസ്റ്റിന്‍, ഓഫീസ് സെക്രട്ടറി ശ്രുതിമോള്‍ വി. എസ്, സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, ടീനു ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. ചങ്ങനാശ്ശേരി അസംഷന്‍ കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്‍സിന്റെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബും, ആലപ്പുഴ റീജിയണിലെ കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തില്‍ നൃത്താവിഷ്‌കാരവും നടത്തി. ഏറ്റുമാനൂര്‍, കടുത്തുരുത്തി, ഇടുക്കി, ആലപ്പുഴ റീജണുകളിലെ 200 ഓളം കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ പങ്കെടുത്തു.





0 Comments