പാലാ നഗരസഭയില്‍ LDF ന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന് ജൂണിയര്‍ KM മാണിയെത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. ജോസ് മാണിയുടെ മകനും KM മാണിയുടെ കൊച്ചുമകനുമായ കുഞ്ഞുമാണി അച്ഛന്റെയും മുത്തച്ഛന്റെയും പാത പിന്‍തുടര്‍ന്നാണ് തെരഞ്ഞെടുപ്പു പ്രചരണത്തില്‍ സജീവമായത്. നഗരസഭയുടെ 4-ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് M സ്ഥാനാര്‍ത്ഥി നീന ചെറുവള്ളിയെ രണ്ടില ചിഹ്നത്തില്‍ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് കുഞ്ഞുമാണി വീടുകള്‍ കയറിയിറങ്ങിയത്. കേരള കോണ്‍ഗ്രസ് ചിഹ്നമായ രണ്ടിലയും കയ്യിലേന്തി വീടുകളില്‍ കയറിയിറങ്ങിയ ജൂണിയര്‍ കെ.എം മാണി താന്‍ ജോസ് മാണിയുടെ മകനാണെന്നും കെഎം മാണിയുടെ കൊച്ചുമകനാണെന്നും സ്വയം പരിചയപ്പെടുത്തിയ ശേഷമാണ് രണ്ടിലയില്‍ വോട്ടു ചെയ്യണമെന്ന ആവശ്യം അവതരിപ്പിച്ച് മടങ്ങിയത്. പാലാക്കാര്‍ തങ്ങളുടെ അന്തരിച്ച പ്രിയപ്പെട്ട നേതാവിന്റെ കൊച്ചുമകനെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു.
രാഷ്ട്രീയ രംഗത്തെ പ്രമുഖനേതാക്കള്‍ക്കൊപ്പം വീട്ടുകയറിയ കുഞ്ഞുമാണി പരിചയക്കുറവോ മടിയോ ഇല്ലാതെ മുന്‍നിരയില്‍ നിന്ന് സ്വന്തം പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ടു ചോദിക്കുമ്പോള്‍ LDFപ്രവര്‍ത്തകര്‍ പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് M പ്രവര്‍ത്തകര്‍ ഏറെ ആഹ്ലാദത്തിലായിരുന്നു. തത്കാലം രാഷ്ട്രീയം പറയാതെ വോട്ടു ചൊദിക്കുക മാത്രമാണ് ചെയ്തതെങ്കിലും KMമാണിയുടെ കുടുംബത്തില്‍ നിന്നും കേരള രാഷ്ടീയത്തിന് പാലയുടെ സംഭാവനയായി ഒരു യുവനേതാവുകൂടി എത്തുമെന്ന പ്രതീക്ഷയാണ് കേരള കോണ്‍ഗ്രസ് M പ്രവര്‍ത്തകര്‍ക്കുള്ളത്.


.webp)


0 Comments