Breaking...

9/recent/ticker-posts

Header Ads Widget

ജീന സിറിയക് കടപ്ലാമറ്റം പ്രസിഡന്റ്


കടപ്ലാമറ്റം പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ജീന സിറിയക് തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  UDF ന്റെ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തുകയും LDF ന് ഭരണത്തുടര്‍ച്ച ലഭിക്കുകയും ചെയതു.  കടപ്ലാമറ്റത്ത് LDF ന്  പതിന്നൊന്നും UDF ന് 4 സീറ്റുമാണുള്ളത്. പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ് ജീനസിറിയക്ക് 11 വോട്ടകള്‍ നേടി വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി UDF ലെ നീതു ഗോപിക്ക് 3 വോട്ടുകള്‍ ലഭിച്ചു. സത്യപ്രതിജ്ഞയ്കുശേഷം ജീനസിറിയക് ടൗണിലെത്തി വ്യാപാരസ്ഥാപനങ്ങളില്‍ കയറിയിറങ്ങി നന്ദിപ്രകാശനം നടത്തി. 

ഗ്രാമ ബ്ലോക്ക് പഞ്ചായത്തംഗങ്ങളും LDF നേതാക്കളും പങ്കെടുത്തു.  ഭരണത്തുടര്‍ച്ചയിലൂടെ ഗ്രാമപഞ്ചായത്തില്‍ തുടക്കി വച്ച  വിവിധ വികസന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും വിവിധ വികസന പദ്ധതികള്‍ പഞ്ചായത്തിലെ മുഴുവന്‍ ഭരണ സമതി അംഗങ്ങളുടെയും പിന്തുണയോടെ നടപ്പാക്കുമെന്നും ജീനസിറിയക് പറഞ്ഞു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ LDF CPM അംഗം സജീവ് കുമാര്‍ വിജയിച്ചു. സജീവ്കുമാറിന് 11 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി UDF ലെ തോമസ് ആല്‍ബര്‍ട്ടിന് 2 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് . ഒരു വോട്ട് അസാധുവായി.


Post a Comment

0 Comments