കാണക്കാരി പഞ്ചായത്തിന്റെ ഭരണം എല്‍.ഡി.എഫില്‍ നിന്നും തിരിച്ചു പിടിച്ച്, യുഡിഎഫ് അധികാരത്തിലേക്ക്. ആകെയുള്ള 17 സീറ്റുകളില്‍ 10 സീറ്റ് യുഡിഎഫ് നേടി. കോണ്‍ഗ്രസ്-7, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം 3 എന്ന നിലയിലാണ് കക്ഷിനില. എല്‍ഡിഎഫിന് 4 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കേരള കോണ്‍ഗ്രസ് എം ന് - മൂന്നും സിപിഎം ന് ഒരു സീറ്റും ലഭിച്ചു. ബിജെപി ഇത്തവണ -3 സീറ്റുകളാണ് നേടിയത്. പഞ്ചായത്തില്‍ വികസന മുരടിപ്പിന്റെ കാലഘട്ടം അവസാനിച്ചെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് UDF നേതൃത്വം നല്‍കുമെന്നും യുഡിഎഫ് നേതാക്കളായ തമ്പി ജോസഫും, റോയി ചാണകപ്പാറയും പറഞ്ഞു.





0 Comments