Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം നഗരസഭയില്‍ ഇത്തവണ UDF ന് മികച്ച നേട്ടം.



കോട്ടയം നഗരസഭയില്‍ ഇത്തവണ UDF ന് മികച്ച നേട്ടം. ആകെയുള്ള 53 ഡിവിഷനുകളില്‍ UDF ന് 31 ഇടത്ത് വിജയം നേടാന്‍ കഴിഞ്ഞു. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 29 സീറ്റുകള്‍ ലഭിച്ചു. കേരള കോണ്‍ഗ്രസിനും,  മുസ്ലിം ലീഗിനും ഓരോ സീറ്റുകളാണ് ഉള്ളത്. LDF ന് 15 സീറ്റും NDA യ്ക്ക് 6 സീറ്റും ലഭിച്ചപ്പോള്‍ ഒരു സീറ്റ് സ്വതന്ത്രന്‍ നേടി. കഴിഞ്ഞ തവണ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്നപ്പോള്‍ സ്വതന്ത്രയായി മത്സരിച്ചു ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ കോണ്‍ഗ്രസ് പിന്തുണയോടെ ചെയര്‍ പേഴ്‌സണാവുകയായിരുന്നു. 

ഇത്തവണ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുകയായിരുന്നു. UDF തരംഗത്തില്‍ കോട്ടയം നഗരസഭയില്‍ വലിയ നേട്ടമാണ് ഉണ്ടായത്. മുന്‍ നഗരസഭാധ്യക്ഷരായ ദമ്പതികളുടെ വിജയവും ശ്രദ്ധേയമായി. ഇല്ലിക്കലില്‍ നിന്നും MP സന്തോഷ് കുമാര്‍ 500 വോട്ടുകളുടെ ഭൂരിപക്ഷത്തിലും പുളിനാക്കലില്‍ നിന്ന് ബിന്ദു സന്തോഷ് കുമാര്‍ 521 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്. LDF സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ലതികാ സുഭാഷിനും വിജയിക്കാന്‍ കഴിഞ്ഞില്ല. ജില്ലയൊട്ടാകെയുണ്ടായ UDF മുന്നേറ്റത്തിനിടയില്‍  കോട്ടയം നഗരസഭയില്‍  UDF ന് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു.


Post a Comment

0 Comments