Breaking...

9/recent/ticker-posts

Header Ads Widget

KVVES യൂത്ത് വിങ്ങിന്റെ 'ക്രിസ്മസ് കരോള്‍' നടന്നു


പാലാ നഗരത്തില്‍ ആഹ്ലാദക്കാഴ്ചയൊരുക്കി KVVES യൂത്ത് വിങ്ങിന്റെ  'ക്രിസ്മസ് കരോള്‍' നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി  യൂത്ത് വിങ്ങാണ് ആകര്‍ഷകമായ ക്രിസ്മസ് കരോള്‍  സംഘടിപ്പിച്ചത്. കൊട്ടാരമറ്റത്ത് നിന്ന് ആരംഭിച്ച് കരോള്‍ യാത്ര ളാലം പാലം ജംഗ്ഷനില്‍ സമാപിച്ചു.  ജോസ് കെ മാണി എം.പി കരോള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കത്തീഡ്രല്‍ പള്ളി വികാരി മാണി  ഫാദര്‍ ജോസ് കാക്കല്ലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിപുലമായ ദൃശ്യ വിസ്മയങ്ങളും വാദ്യമേളങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. വാദ്യമേളങ്ങള്‍ക്കൊപ്പം കരോള്‍ ഗാനമാലപിച്ച് നൃത്തച്ചുവടുകളുമായി നൂറുകണക്കിന് യുവാക്കള്‍ വിവിധ സംഘങ്ങളായാണ് ക്രിസ്മസ് കരോളില്‍ പങ്കെടുത്തു. 

മാനുകള്‍ വലിക്കുന്ന തേരിലിരുന്ന് മിഠായികള്‍ എറിഞ്ഞു നല്‍കുന്ന ക്രിസ് മാസ് പാപ്പയും നൂറുകണക്കിന് പാപ്പാ വേഷധാരികള്‍ കരോള്‍ യാത്രയില്‍  പങ്കെടുത്തു. പാലാ നഗരത്തെ ക്രിസ്മസ് ആഘോഷ നിറവിലാക്കിയാണ് ക്രിസ്മസ് കരോള്‍ നടന്നത്. KVVES പാലാ യൂണിറ്റ് ഭാരവാഹികളായ വക്കച്ചന്‍ മാറ്റത്തില്‍, വി.സി ജോസഫ്, യൂത്ത് വിങ് ഭാരവാഹികളായ ജോണ്‍ മൈക്കിള്‍, എബിസണ്‍ ജോസ്, ജോസ്റ്റിന്‍ വന്ദന എന്നിവര്‍ കരോളിന് നേതൃത്വം നല്‍കി.


Post a Comment

0 Comments