Breaking...

9/recent/ticker-posts

Header Ads Widget

ളാലത്തുത്സവം ഡിസംബര്‍ 25 മുതല്‍ ജനുവരി 3 വരെ



ദക്ഷിണകാശി ളാലം മഹാദേവക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ തിരുവുത്സവം ഡിസംബര്‍ 25-ന് കൊടിയേറി ജനുവരി മൂന്നിന് ആറാട്ടോടെ സമാപിക്കും.  ഡിസംബര്‍ 25 ന് രാത്രി 8 മണിക്ക് നടക്കുന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി മുണ്ടക്കൊടി എം.വി ദാമോദരന്‍ നമ്പൂതിരി, മുണ്ടക്കൊടി ഹരികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി സി.എന്‍. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.25-ന് രാവിലെ 6.45 ന് കൊടിക്കൂറയും കൊടിക്കയറും സമര്‍പ്പണം നടക്കും. വൈകിട്ട് 6.50 ന് തിരുവരങ്ങിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും. 

ഉപദേശക സമിതി പ്രസിഡന്റ് ശ്രീകുമാര്‍ കളരിക്കല്‍ അദ്ധ്യക്ഷനാകും. മാണി സി.കാപ്പന്‍ എംഎല്‍എ, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി.നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. സന്തോഷ് ഗംഗ സ്മാരക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. വിവിധ മേഖലയിലെ പ്രതിഭകളെ  ആദരിക്കും. 29 ന്  വൈകിട്ട് 5ന് ദേശകാഴ്ച പുറപ്പാട്, 30-ന്  അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ രാവിലെ 8.45 മുതല്‍ തന്ത്രി കടിയക്കോല്‍ ഇല്ലം തുഫന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍  ഭരണിപൂജയും ഭരണിയൂട്ടും, 10.30 മുതല്‍ ഉത്സവബലി,, വൈകിട്ട് 6.45 ന് ഭഗവതി എഴുന്നള്ളത്ത്, തിരുവരങ്ങില്‍ അമ്പലപ്പുഴ വിജയകുമാറിന്റെ കൊട്ടിപ്പാടി സേവ, 10.30ന് ഭക്തിഗാന തരംഗിണി എന്നിവ നടക്കും. ജനുവരി ഒന്നിന് വൈകിട്ട് 5ന് കാഴ്ച ശ്രീബലി, പ്രദോഷപൂജ, 6.30 ന് എസ്എന്‍ഡിപി യോഗം പാലാ ടൗണ്‍ ശാഖയുടെ എട്ടങ്ങാടി വിഭവ സമര്‍പ്പണം തുടര്‍ന്ന് ഋഷഭവാഹനം എഴുന്നള്ളത്ത്, എന്നിവ നടക്കും. ജനുവരി രണ്ടിന് പള്ളിവേട്ട , വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, വേല-സേവ, രാത്രി 9-ന് വലിയ കാണിക്ക, 9.15 ന് മകയിരം തിരുവാതിര വഴിപാട്, 11-ന്  ആല്‍ത്തറ രാജഗണപതി ക്ഷേത്രാങ്കണത്തില്‍ പള്ളിനായാട്ട്, എതിരേല്പ്, എന്നിവ നടക്കും. ജനുവരി മൂന്നിന് ആറാട്ട് ഉച്ചക്ക് 12 ന് ആറാട്ടുസദ്യ, 2.30 ന് കൊടിയിറക്ക്, ആറാട്ടു പുറപ്പാട്, വൈകിട്ട് 3.30 ന് ചെത്തിമറ്റം തൃക്കയില്‍ കടവില്‍ ആറാട്ട്, തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ ഇറക്കിയെഴുന്നള്ളിപ്പ്, 5.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, ചെത്തിമറ്റത്ത് സ്വീകരണം, 5 മുതല്‍ ളാലം പാലത്തിന് സമീപം ആറാട്ടെതിരേല്‍പ് നഗരിയില്‍ ഭക്തിഗാനലഹരി, 7.15ന് ആറാട്ടെതിരേല്പ്, പെരുവനം കുട്ടന്‍മാരാരും  സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം. 10-ന് ആല്‍ത്തറ രാജഗണപതി ക്ഷേത്രാങ്കണത്തിലും 11.30ന് പടിഞ്ഞാറെ ഗോപുരത്തിങ്കലും സ്വീകരണം, ദീപാരാധന,ചുറ്റുവിളക്ക്. എന്നിവയും നടക്കും.വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ ശ്രീകുമാര്‍ കളരിക്കല്‍, എന്‍.കെ. ശിവന്‍കുട്ടി, പരമേശ്വരന്‍ നായര്‍ പുത്തൂര്‍, നാരായണന്‍കുട്ടി അരുണ്‍ നിവാസ്, അഡ്വ.രാജേഷ് പല്ലാട്ട്, ഉണ്ണി അശോക, ടി.എന്‍.രാജന്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments