തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി LDF ന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ റാലിയും പൊതുസമ്മേളനവും നടന്നു. ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് മത്സരിക്കുന്ന LDF സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് റാലി സംഘടിപ്പിച്ചത്. പേരൂര്‍ക്കവലയില്‍ നിന്നും ആരംഭിച്ച റാലിയില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അണിനിരന്നു. റാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.





0 Comments