ലയണ്‍സ് ഡിസ്ട്രിക് 318B യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയണ്‍സ് ക്ലബ്ബ് ഓഫ് പാലാ സെന്‍ട്രലിന്റെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ്സ് കുട്ടികള്‍ക്കായി പരീക്ഷ ഒരുക്ക ക്ലാസ്സ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോജി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡോ.വി.എ.ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ആന്റണി ജോസഫ് ക്ലാസ് നയിച്ചു. ലയണ്‍സ് ക്ലബ്ബ് മെമ്പര്‍മാരായ അനില്‍ തീര്‍ത്ഥം, സോജന്‍ കല്ലറയ്ക്കല്‍, പ്രിന്‍സിപ്പല്‍ ജയ്‌സണ്‍ ജേക്കബ്, ആന്‍സി മാത്യു തുടങ്ങിയവര്‍പ്രസംഗിച്ചു.


.webp)


0 Comments