Breaking...

9/recent/ticker-posts

Header Ads Widget

13-ാം ബാച്ച് ബി.എസ്.സി നഴ്സിംങ് വിദ്യാര്‍ത്ഥികളുടെ ലാമ്പ് ലൈറ്റിംഗ് സെറിമണി നടന്നു



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് കോളേജ് ഓഫ് നഴ്സിംങ്ങിലെ 13-ാം ബാച്ച്  ബി.എസ്.സി നഴ്സിംങ് വിദ്യാര്‍ത്ഥികളുടെ ലാമ്പ് ലൈറ്റിംഗ് സെറിമണി  കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. ഫസ്റ്റ് സെമസ്റ്റര്‍ ബി.എസ്സി നഴ്സിംങ് വിദ്യാര്‍ത്ഥികളുടെ പ്രൊസഷനോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് കോളേജ് ക്വയറിന്റെ പ്രാര്‍ത്ഥന നടന്നു. വൈസ് പ്രിന്‍സിപ്പല്‍ Sr സ്റ്റാര്‍ലി  സ്വാഗതഭാഷണം നടത്തി. 
 മെഡിക്കല്‍ കൗണ്‍സിലര്‍, സിസ്റ്റര്‍ സെല്‍ബി അദ്ധ്യക്ഷത വഹിച്ചു. LLM ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചാപ്ലിന്‍ ഫാദര്‍ ജോസ് കടവില്‍ചിറയില്‍ ഉദ്ഘാടനം  നിര്‍വഹിച്ചു.  

 

ഡോ. സിസ്റ്റര്‍ ദീപ റോസ് ലാമ്പ് ലൈറ്റിംഗ് സന്ദേശം നല്‍കി.  ലിറ്റില്‍ ലൂര്‍ദ്‌സ് കോളേജ് ഓഫ് നഴ്സിംങ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജോസീന  ദീപം തെളിയിച്ചു. നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ അനിറ്റ് നഴ്സസ് പ്ലഡ്ജ് ചൊല്ലിക്കൊടുത്തു.  LLM ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത യോഗത്തില്‍ അധ്യക്ഷയായിരുന്നു. നഴ്സിംങ് രംഗത്തെ സേവനത്തിന്റെയും കരുണയുടെയും മാനവിക മൂല്യങ്ങളുടെയും പ്രതീകമായ ലാമ്പ് ലൈറ്റിംഗ് സെറിമണി, വിദ്യാര്‍ത്ഥികളുടെ പ്രൊഫഷണല്‍ ജീവിതത്തിലേക്കുള്ള ഔപചാരിക പ്രവേശനചടങ്ങായിമാറി.


Post a Comment

0 Comments