Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റലില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടന്നു.



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റലില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടന്നു. ആശുപത്രി കവാടത്തില്‍ നിന്നാരംഭിച്ച ക്രിസ്മസ് സന്ദേശ റാലി കിടങ്ങൂര്‍ എസ്.ഐ. കെ.കെ. കുര്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.  റിട്ടയര്‍ഡ് അധ്യാപകന്‍  ടോമി ക്രിസ്മസ് സന്ദേശം നല്‍കി. 

ഹോസ്പിറ്റല്‍ ചാപ്ലൈന്‍ ഫാ. ജോസ് കടവില്‍ചിറയില്‍ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഔപചാരിക തുടക്കം കുറിച്ചു.തുടര്‍ന്ന് ഹോസ്പിറ്റലിലെ  സ്റ്റാഫ് അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.  ഗാനങ്ങള്‍, നൃത്തങ്ങള്‍, സ്‌കിറ്റ് എന്നിവയാണ് അവതരിപ്പിച്ചത്. ക്രിസ്മസിന്റെ സ്‌നേഹവും സഹോദര്യവും പങ്കുവെക്കുന്ന പരിപാടികളിലൂടെ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റലിലെ ആഘോഷം ഹൃദ്യമായി.


Post a Comment

0 Comments