Breaking...

9/recent/ticker-posts

Header Ads Widget

100 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ആശുപത്രിയില്‍ 100 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം നടന്നു. 'സെന്‍ചുറിയന്‍ റോബോട്ടിക്‌സ്' ആഘോഷം ലിറ്റില്‍ ലൂര്‍ദ്‌സ് കോളേജ് ഓഫ് നഴ്‌സിംഗ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ആശുപത്രി മെഡിക്കല്‍ കൗണ്‍സിലര്‍ റവ. സിസ്റ്റര്‍ സെല്‍ബി  അധ്യക്ഷയായി. കോട്ടയം മെഡിക്കല്‍ സൂപ്രണ്ടന്റ് കാര്‍ഡിയോതോറാസിക് & വാസ്‌കുലാര്‍ സര്‍ജന്‍, ഡോ ജയകുമാര്‍ TK മുഖ്യാതിഥിയായി പങ്കെടുത്തു. സിനിമാതാരം മീനാക്ഷി അനൂപ് വിശിഷ്ടാതിഥിയായിരുന്നു. 

നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാനൃത്തത്തോടെ ആരംഭിച്ച ചടങ്ങില്‍ ഡയറക്ടര്‍ റവ. സിസ്റ്റര്‍ സുനിത  സ്വാഗത പ്രഭാഷണം നടത്തി. ലാമ്പ് ലൈറ്റനിംഗ് ശേഷം വിവിധ കലാപരിപാടികളും കേക്ക് മുറിക്കല്‍ ചടങ്ങും നടന്നു. മുഖ്യ പ്രഭാഷണം നടത്തിയ ഡോ. ജയകുമാര്‍ ടി. കെ. റോബോട്ടിക് ശസ്ത്രക്രിയകള്‍ ഓര്‍ത്തോപീഡിക് ചികിത്സാരംഗത്ത് സൃഷ്ടിക്കുന്ന കൃത്യതയും രോഗികള്‍ക്ക് ലഭിക്കുന്ന വേഗത്തിലുള്ള സുഖപ്രാപ്തിയും വിശദീകരിച്ചു. പരിപാടിയില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ആദരിച്ചു. ഡോ. സിസ്റ്റര്‍ ലത ആശംസ പ്രസംഗം നടത്തി.  ഓര്‍ത്തോ പീടിക്ക് വിഭാഗം മേധാവി ഡോ. ജിജോ ജോസ് നന്ദി രേഖപെടുത്തി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച ചികിത്സ നല്‍കുന്ന ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ആശുപത്രിയുടെ ആരോഗ്യ സേവന രംഗത്തെ മറ്റൊരു സുപ്രധാന നേട്ടമായാണ് 100 റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയകളുടെ പൂര്‍ത്തീകരണം വിലയിരുത്തപ്പെടുന്നത്.


Post a Comment

0 Comments