തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ കേരള കോണ്‍ഗ്രസ് M അംഗങ്ങളെ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് K മാണി MP അനുമോദിച്ചു. 2020 ല്‍ പാലാ നിയോജക മണ്ഡലത്തില്‍ ആകെ 44 സീറ്റ് നേടിയ
കേരളാ കോണ്‍ഗ്രസ് എം ന് ഇത്തവണ 47 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. പാലാ മുനിസിപ്പാലിറ്റിയില്‍ 2020ലെ 10സീറ്റ് ഇത്തവണയും നില നിര്‍ത്തിയിരിക്കുകയാണ്. മുന്നണിക്ക് പാലാ നഗരസഭയില്‍ 1000 ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
18-ാം വാര്‍ഡില്‍ തുല്യ വോട്ട് വന്നപ്പോഴാണ് ടോസിലൂടെ സീറ്റ് നഷ്ടപ്പെട്ടതെന്നും ജോസ് K മാണി പറഞ്ഞു. പാലായില്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്ത അനുമോദന യോഗത്തില്‍ ജയിച്ചവരും മത്സരിച്ചവരും ആയ സ്ഥാനാത്ഥികള്‍ പങ്കെടുത്തു. കെ.എം മാണി പടുത്തുയര്‍ത്തിയ പാര്‍ട്ടി പാലായിലെ ഏറ്റവും വലിയ കക്ഷിയായി നില നില്‍ക്കുമ്പോള്‍ മറ്റു വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് ജോസ് കെ മാണി പറഞ്ഞു .ജോസഫ് ഗ്രൂപ്പ് പരുന്തിന്റെ മുകളിലിരിക്കുന്ന കുരുവി മാത്രമാണ്. 12 പഞ്ചായത്തിലും പാലാ മുനിസിപ്പാലിറ്റിയിലും വിജയിച്ച വിജയിച്ച 47 പേരെയും പൂമാല അണിയിച്ച് അഭിനന്ദിച്ചു. കേരളാ കോണ്‍ഗ്രസ് എം പാലായില്‍ നില മെച്ചപ്പെടുത്താന്‍ സഹായിച്ച വോട്ടര്‍മാര്‍ക്കും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിനന്ദിപറഞ്ഞു.





0 Comments