Breaking...

9/recent/ticker-posts

Header Ads Widget

സിമന്‍സ് സിംബിയ ഇവോ എക്‌സല്‍ ഗാമ ക്യാമറ സ്പെക്റ്റ് പ്രവര്‍ത്തനമാരംഭിച്ചു.



പാലായിലെ മാര്‍ സ്ലീവാ മെഡിസിറ്റി കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍  അത്യാധുനിക സിമന്‍സ് സിംബിയ ഇവോ എക്‌സല്‍ ഗാമ ക്യാമറ സ്പെക്റ്റ് പ്രവര്‍ത്തനമാരംഭിച്ചു.  ഓങ്കോ സയന്‍സസ് വിഭാഗത്തില്‍ നടന്ന ചടങ്ങില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ ഗാമ ക്യാമറ സ്പെക്റ്റിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിര്‍വഹിച്ചു. സ്പെക്റ്റ് നല്‍കുന്ന ത്രീഡി ഇമേജുകള്‍ വഴി അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കൃത്യമായ  രോഗനിര്‍ണയം നടത്താന്‍ കഴിയും. കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍, അസ്ഥി സംബന്ധമായ വ്യതിയാനങ്ങള്‍, വൃക്കകളുടെ പ്രവര്‍ത്തനക്കുറവ് തുടങ്ങി വിവിധ മേഖലകളിലുള്ള രോഗത്തിന്റെ സ്വഭാവം, വ്യാപ്തി, പുരോഗതി എന്നിവ മനസ്സിലാക്കുന്നതിനും തലച്ചോറ്, കരള്‍, ശ്വാസകോശം തുടങ്ങി ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി രോഗം നിര്‍ണയിക്കുകയും ചികിത്സയുടെ പുരോഗതി നിരീക്ഷിക്കുന്നതിനും ഗാമ ക്യാമറ സ്‌പെക്റ്റ് ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. ചടങ്ങില്‍ ഹോസ്പിറ്റല്‍ സിഇഒ റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, ഡയറക്ടര്‍മാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ജോസഫ് കരികുളം, റവ. ഡോ. ഇമ്മാനുവല്‍ പറേക്കാട്ട്, റവ. ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, റവ. ഫാ. മാത്യു ചേന്നാട്ട്, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കൊമഡോര്‍ ഡോ. പോളിന്‍ ബാബു,  ഡോ. റോണി ബെന്‍സണ്‍, ഡോ. എം. ജെ. ജേക്കബ്, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോഫിന്‍ കെ. ജോണി, തുടങ്ങിവര്‍ പങ്കെടുത്തു.



Post a Comment

0 Comments