Breaking...

9/recent/ticker-posts

Header Ads Widget

മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.



പൂഞ്ഞാര്‍ എസ്എംവി  ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ്,  സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ എച്ച് ഡി എഫ് സി ബാങ്കിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും  കൊഴുവനാല്‍ ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്‌കൂള്‍ മാനേജര്‍ അശോക് വര്‍മ്മ രാജയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ക്യാമ്പ്   ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം   മുഖ്യപ്രഭാഷണവും പ്രിന്‍സിപ്പല്‍ ജയശ്രീ. ആര്‍ വിഷയാവതരണവും നടത്തി. 

സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് അനുജാ വര്‍മ്മാ, പിടിഎ പ്രസിഡന്റ് ഷിബു. ബി. നായര്‍, ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാന്‍ ഡൈനോ ജയിംസ്, കൊഴുവനാല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. രാജു അബ്രാഹം, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ശ്രീജ പി വി , അശ്വതി ബി ,  സ്‌കൗട്ട് മാസ്റ്റര്‍  റെജി ജോര്‍ജ് ,  ഗൈഡ് റേഞ്ചര്‍ ലീഡര്‍ ഗീതു ശ്രീകാന്ത്  , എച്ച് ഡി എഫ് സി ബാങ്ക് മാനേജര്‍ രജ്ജു തോമസ് , ഡോക്ടര്‍ ജോജി , ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് സിസ്റ്റര്‍ അനിലിറ്റ് എസ് എച്ച് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. അറുപതോളം പേര്‍ ക്യാമ്പില്‍   രക്തം ദാനം ചെയ്തു.


Post a Comment

0 Comments