ഏറ്റുമാനൂരപ്പന്‍ കോളേജിന്റെ 30-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 6 ശനിയാഴ്ച രാവിലെ 9.15 -മുതല്‍ കോളേജില്‍ നടക്കുന്ന പ്ലേസ്‌മെന്റ് ഡ്രൈവ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നവേഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് നടത്തുന്നത്. ഉദ്ഘാടനം രാവിലെ 10-ന് മന്ത്രി വി. എന്‍. വാസവന്‍ നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ആര്‍. ഹേമന്ത് കുമാര്‍ അധ്യക്ഷത വഹിക്കും.
പ്ലസ് ടു, ഐടിഐ,പോളിടെക്‌നിക്ക്, ഡിഗ്രി ,എന്‍ജിനീയറിങ് കഴിഞ്ഞവര്‍ക്കായി 10 പ്രമുഖ കമ്പനികളില്‍ നിന്നും 2500 - ല്‍ അധികം തൊഴിലവസരങ്ങള്‍ ആണ് ഈ ഡ്രൈവില്‍ ഒരുക്കിയിരിക്കുന്നത്. ടാറ്റ ഇലക്ട്രോണിക്‌സ്, ചെന്നൈ ഇന്‍ഡോ എം.ഐ.എം ലിമിറ്റഡ്, ഗെസ്റ്റാംപ് ഓട്ടോമോട്ടീവ്, ജി.കെ.എന്‍ ഡ്രൈവ് ലൈന്‍ ഇന്ത്യ ലിമിറ്റഡ്, മദ്രാസ് എന്‍ജിനീയറിങ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ,ടി.വി.എസ്, നീല്‍ കമല്‍ ലിമിറ്റഡ്, എം.ആര്‍.എഫ് ടയേഴ്‌സ് തുടങ്ങിയ കമ്പനികള്‍ പങ്കെടുക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോളേജ്
പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ആര്‍. ഹേമന്ത് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഇ. മായാറാണി , അസോസിയേറ്റ് പ്രൊഫസര്‍ ടി.ഹേമ
എന്നിവര്‍ പങ്കെടുത്തു.





0 Comments