Breaking...

9/recent/ticker-posts

Header Ads Widget

മിസ്സ് അല്‍ഫോന്‍സാ 2025 മത്സരം കൗതുക കാഴ്ചയായി



പാലാ അല്‍ഫോന്‍സാ  കോളേജില്‍ മിസ്സ് അല്‍ഫോന്‍സാ 2025 മത്സരം കൗതുക കാഴ്ചയായി . അല്‍ഫോന്‍സയിലെ വിദ്യാര്‍ത്ഥിനികളാണ് മത്സരത്തില്‍  പങ്കെടുത്തത്. വിദ്യാര്‍ത്ഥിനി കളുടെ അറിവും കഴിവും മികവും സാമര്‍ത്ഥ്യവും മാറ്റുരച്ച വര്‍ണ്ണശബളമായ മിസ്സ് അല്‍ഫോന്‍സാ മത്സരത്തില്‍ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനി ലീനു കെ ജോസ് കിരീടം ചൂടി.  മൂന്നാം വര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനി ചൈത്ര സി ബിജു രണ്ടാം സ്ഥാനവും ഒന്നാം വര്‍ഷ സൂവോളജി വിദ്യാര്‍ത്ഥിനി ടെര്‍സിറ്റ മരിയ മൂന്നാം സ്ഥാനവും  കരസ്ഥമാക്കി. കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍, Maven MS Plus Size India Season 5,South India Title Winner  ജിന്‍സി ബോബു  വീശിഷ്ടാതിഥിയായിരുന്നു. മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്കളില്‍ നിന്നായി 17 വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. മിസ് അല്‍ഫോന്‍സയായി കോളജിലെ താരമാവാന്‍ പെണ്‍കുട്ടികള്‍ ആവേശത്തോടെ മത്സരത്തില്‍  പങ്കെടുത്തപ്പോള്‍  കാഴ്ചക്കാര്‍ ഹര്‍ഷാരവങ്ങളോടെ പ്രോത്സാഹനംനല്‍കി



Post a Comment

0 Comments