ഏറ്റുമാനൂര്‍ നഗരസഭ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പുന്നത്തുറ കറ്റോട് കവലയില്‍ നടന്നു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.സി ജോര്‍ജ് Ex MLA ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വല്ലഭായി പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ രാജ്യത്തിന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാകുമായിരുന്നു എന്ന് പി.സി. ജോര്‍ജ് പറഞ്ഞു. പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ബിജെപി നേതാവ് വി.ആര്‍ മോഹനന്‍ വെളുത്തേടത്ത് അധ്യക്ഷത വഹിച്ചു.
ബിജെപി ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് സരുണ്‍ കെ അപ്പുക്കുട്ടന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ശ്രീജിത്ത് കൃഷ്ണന്‍, മണ്ഡലം വൈസ് പ്രസിഡന്റ് വി.ബി. മധു പുന്നത്തുറ, മുന്‍സിപ്പല്‍ പ്രസിഡണ്ട് ടി.ആര്‍. രാജേഷ്, വി.ആര്‍. രാജന്‍,ന്യൂനപക്ഷമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിയും, ഒമ്പതാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായ സിറിള്‍ ജോര്‍ജ്ജ് നരിക്കുഴി, സ്ഥാനാര്‍ത്ഥികളായ വി.എന്‍.എസ് നമ്പുതിരി,സിന്ധു അനി,കെ.വി. സാബു,കെ. അരുണ്‍ രാജ്, സുജാത കെ.എം, ജഗദീഷ് സ്വാമി, സിന്ധു ബി കോതശ്ശേരി ,സുജാ അലക്‌സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


.webp)


0 Comments