കാലാവധി പൂര്‍ത്തിയാക്കിയ പാലാ മുന്‍സിപ്പല്‍ ഭരണസമിതിയുടെ അവസാന കൗണ്‍സില്‍ യോഗം നടന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ സ്ഥാനാര്‍ത്ഥി വികസന രേഖ വിതരണം ചെയ്തു എന്ന തര്‍ക്കം പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷവും തമ്മില്‍ ഉണ്ടായി. പ്രതിപക്ഷത്തുനിന്ന് നാല് കൗണ്‍സിലര്‍ മാത്രമാണ് അവസാന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത്. ഈ ഭരണകാലയളവില്‍ ചെയര്‍മാന്‍ സ്ഥാനം വീതം വെപ്പ് വികസ മുരടിപ്പ് ഉണ്ടാക്കി എന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ മാറിമാറി വന്ന നഗരസഭ അധ്യക്ഷ സ്ഥാനം വികസനത്തിന് യാതൊരു കോട്ടവും വരുത്തിയില്ല എന്നും ഒറ്റക്കെട്ടായി നിന്നാണ് ഭരണപക്ഷം തീരുമാനങ്ങള്‍ എടുത്തിരുന്നത് എന്നും ചെയര്‍മാന്‍ തോമസ് പീറ്റര്‍ പറഞ്ഞു.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ തോമസ് പീറ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭയില്‍ ഈ ഭരണ കാലയളവില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം ഉണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. മുന്‍ ചെയര്‍മാന്‍മാരും വൈസ് ചെയര്‍മാന്‍മാരും സംസാരിച്ചു. യോഗത്തില്‍ കൗണ്‍സിലര്‍മാരും നഗരസഭ ഉദ്യോഗസ്ഥരും പങ്കെടുത്തു.





0 Comments