Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ വിജയ പ്രതീക്ഷയുമായി എല്‍ഡിഎഫും യുഡിഎഫും



പാലാ നഗരസഭയില്‍ വിജയ പ്രതീക്ഷയുമായി എല്‍ഡിഎഫും യുഡിഎഫും.  നഗരസഭയിലെ മിക്ക വാര്‍ഡുകളിലും ഇത്തവണ  ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. തുടക്കത്തില്‍ അനായാസ വിജയമെന്ന് മുന്നണികള്‍ കണക്കാക്കിയ വാര്‍ഡുകളില്‍ പോലും പ്രചാരണം കനത്തപ്പോള്‍ വിധിയാര്‍ക്കനുകൂലമെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മുമ്പ് 2015-ല്‍ കേരള കോണ്‍ ഗ്രസ് (എം) യുഡിഎഫിലായിരുന്നപ്പോള്‍ 20-ലധികം വാര്‍ഡുകളില്‍ യുഡിഎഫിന് ഈസി വോക്കോവറായിരുന്നു. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തെത്തിയപ്പോള്‍ വിജയം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം  പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് LDF ഉം UDF ഉം  വാര്‍ഡുകളില്‍ കനത്ത  പോരാട്ടവും പ്രചാരണവും കാഴ്ചവച്ചത് 13, 14, 15 വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ കൂട്ടായ്മയ്ക്ക് പിന്തുണയേറിയത് യുഡിഎഫിന്  പ്രതീക്ഷ നല്‍കുന്നുണ്ട് . പരമ്പരാഗത വോട്ടര്‍മാരുടെ പിന്‍ബലം നല്‍കുന്ന കരുത്താണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ യും എല്‍ഡിഎഫിന്റെയും പ്രതീക്ഷ. പരമ്പരാഗത പാര്‍ട്ടി അനുഭാവികളായ വോട്ടര്‍മാര്‍ ഇത്തവണയും തങ്ങളെ ശക്തമായി പിന്തുണച്ചെന് കേരള കോണ്‍ ഗ്രസ് (എം) നേതാക്കള്‍ ഉറപ്പുപറയുന്നു. 
എന്നാല്‍, പരമ്പരാഗത വോട്ടുബാങ്കുകളില്‍ വിള്ളല്‍ വീണതായും കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളുമുള്ള സ്ഥാനാര്‍ഥികളെ തങ്ങള്‍ നിര്‍ത്തിയതോടെ  കളംമാറിയിട്ടുണ്ടാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. പ്രചാരണര ഗത്തും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു.  യുഡിഎഫ് 15 വരെ വാര്‍ഡുകള്‍ നേടുമെന്ന് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക്  പ്രസിഡന്റ് അഡ്വ സന്തോഷ് കെ മണര്‍കാട് പറഞ്ഞു.  എന്നാല്‍, ഇടതുപക്ഷം 20 വരെ വാര്‍ഡുകള്‍ നേടുമെന്ന് കേരള കോണ്‍ഗ്രസ് എമ്മിലെ ബിജു പാലൂപ്പടവന്‍ പറയുന്നു. ഏഴുവാര്‍ഡുകളില്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നത്. വിവിധ വാര്‍ഡുകളില്‍  വോട്ടര്‍മാരുടെ എണ്ണം കുറവാണെങ്കിലും മത്സരം വാശിയെറിയതായിരുന്നു. കരുത്തു തെളിയിക്കാനും നിലമെച്ചപ്പെടുത്താനുമുള്ള LDFന്റെയും  ഭരണം പിടിക്കാനുള്ള UDF ന്റെയും പോരാട്ടങ്ങള്‍ക്കൊടുവില്‍ വോട്ടുകണക്കുകള്‍ വിശകലനം ചെയ്യുന്ന തിരക്കിലാണ് നേതാക്കളും പ്രവര്‍ത്തകരും.


Post a Comment

0 Comments