ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പാലായില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. പാലാ പോലീസ് സബ് ഡിവിഷനില്‍ dysp കെ സദന്റെ നേതൃത്വത്തിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. മുത്തോലി കിടങ്ങൂര്‍ ഈരാറ്റുപേട്ട എന്നീ സ്ഥലങ്ങളിലും പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. പാലായില്‍ നടന്ന റൂട്ട് മാര്‍ച്ചിന് സി ഐ കുര്യാക്കോസ്, എസ് ഐ ബിജു ചെറിയാന്‍, ട്രാഫിക് എസ്.ഐ സുരേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. പാലാ മഹാറാണി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റൂട്ട് മാര്‍ച്ച് ജനറല്‍ ആശുപത്രി പടിക്കല്‍ സമാപിച്ചു.





0 Comments