Breaking...

9/recent/ticker-posts

Header Ads Widget

ഏകാദശി മഹോത്സവം തിരുവാറാട്ടോടെ സമാപിച്ചു



കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം തിരുവാറാട്ടോടെ സമാപിച്ചു. എട്ടു ദിവസത്തെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച്  മണ്ണയ്ക്കനാട് ഗണപതിക്ഷേത്രത്തിലെ ഗണപതിഭഗവാന്‍ ജലാധിവാസം ചെയ്യുന്ന തീര്‍ത്ഥച്ചിറയില്‍ ആറാട്ട് നടന്നു. തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ആറാട്ട് ചടങ്ങുകള്‍ നടന്നത്. ആറാട്ടിനുശേഷം തിരിച്ചെഴുന്നള്ളിയ പൂതൃക്കോവിലപ്പനെ അലങ്കരിച്ച ഗ്രാമവീഥിയില്‍ നിറപറയും നിറദീപങ്ങളും നിലവിളക്കുമായി ഭക്തര്‍ സ്വീകരിച്ചു. 
പൂതൃക്കോവില്‍ ക്ഷേത്രാങ്കണത്തില്‍ ആറാട്ടെതിരേല്പിന് കലാപീഠം രതീഷ് കുറിച്ചിത്താനവും സംഘവും പഞ്ചവാദ്യ മേളമൊരുക്കി. കലാമണ്ഡലം പുരുഷോത്തമനും സംഘവും ആല്‍ത്തറമേളം അവതരിപ്പിച്ചു. കൊടിമരച്ചുവട്ടില്‍ പറവയ്പ്, ആറാട്ട് വിളക്ക് എന്നിവയും നടന്നു. ദശാവതാര ചന്ദനച്ചാര്‍ത്ത്, തായമ്പക, കഥകളി, നൃത്തനാടകം, നന്ദഗോവിന്ദം ഭജന്‍സിന്റെ സാന്ദ്രാനന്ദലയം, മെഗാതിരുവാതിര, വോക്കോവയലിന്‍ ഫ്യൂഷന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഭക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന പൂത്തൃക്കോവില്‍ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം നടന്നത്.


Post a Comment

0 Comments