Breaking...

9/recent/ticker-posts

Header Ads Widget

റോഡ് വെട്ടി പൊളിച്ചത് ഗതാഗത തടസ്സത്തിനു കാരണമായി.



ശുദ്ധജല വിതരണ പൈപ്പുകള്‍ സ്ഥാപിക്കുവാന്‍ റോഡ് വെട്ടി പൊളിച്ചത് ഗതാഗത തടസ്സത്തിനു കാരണമായി. പട്ടിത്താനം  മണര്‍കാട് ബൈപ്പാസ് റോഡിന്റെ ഇരു വശങ്ങളിലും ശുദ്ധജല വിതരണപൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനാണ് റോഡ് വെട്ടിപ്പൊളിച്ചത്. വ്യക്തമായ പ്ലാനും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും ഇല്ലാതെ നടത്തുന്ന പ്രവര്‍ത്തി മൂലമാണ് വലിയ ദുരിതവും സാമ്പത്തിക നഷ്ടവും ഉണ്ടായിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡ് കുത്തിപ്പൊളിച്ചതോടെ ടാറിംഗ് ഇളകിയ നിലയിലാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പു മാത്രം  നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബൈപ്പാസ് റോഡില്‍, ഇപ്പോള്‍  ജലവിതരണ പൈപ്പുകള്‍ ഇടുന്നത് റോഡ് തകരാനും ഗതാഗത തടസ്സത്തിനുംകാരണമാകുകയാണ്.



Post a Comment

0 Comments